ന്യൂദല്‍ഹി: ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം താറുമാറായി. റെയില്‍വേ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് 30 ട്രെയിനുകളാണ് വൈകി ഓടുന്നത്. 15 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.. കൂടാതെ 11 ട്രെയിനുകളുടെ സമയത്തില്‍ പുനഃക്രമീകരണം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍, വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ദല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ താപനില കുറഞ്ഞു. കനത്ത മൂടല്‍ മഞ്ഞ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ചില ട്രെയിനുകള്‍ മുന്‍കൂട്ടി റദ്ദാക്കിയിട്ടുണ്ടെന്നും യാത്ര ചെയ്യാന്‍ തുടങ്ങും മുന്‍പേ ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. അതുകൂടാതെ ദല്‍ഹിയിലെ വായു മലിനീകരണതോതും ഉയര്‍ന്നു തന്നെയാണ് എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: