കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴിക്കല്‍ ഹാര്‍ബറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ന് ഒരു മൃതദേഹം കൂടി കിട്ടിയതോടെ ഓഖി ചുഴലി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി.
കാണാതായ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം തലശേരിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: