കറാച്ചി: ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താനാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പാക്ക് സൈനിക തലവൻ ജനറൽ ബജ്വ. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുമായും സൗഹൃദപരമായി പോകനാണ് രാജ്യം ആഗ്രഹിക്കുന്നത്. സെനറ്റ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കൾ ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധം പുലർത്താൻ ശ്രമിക്കണം. അതിന് പാക്ക് സൈന്യം പരിപൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ ഭാരതത്തിൽ ഭീകരവാദം വളർത്തുന്നുവെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ജനറലിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: