2ജി വിധി യുപിഎയ്ക്കുള്ള ക്ലീന്‍ചിറ്റല്ല

Thursday 21 December 2017 1:52 pm IST

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ 17 പ്രതികളെയും കുറ്റവിമുക്തരാക്കിയ പട്യാല പ്രത്യേക സിബിഐ കോടതി വിധി യുപിഎ സര്‍ക്കാരിനുള്ള ക്ലീന്‍ചിറ്റ് അല്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ 2ജി നയം ‘അഴിമതിയും വഞ്ചനയുമാണെന്ന്’ സുപ്രീം കോടതി നേരത്തെ കണ്ടെത്തിയതാണെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

ഇന്നത്തെ വിധിയെ കോണ്‍ഗ്രസ് അഭിമാന മുദ്രയാക്കി മാറ്റുകയാണ്. 2ജി നയം ഒരു അഴിമതിയായിരുന്നു. വഞ്ചന നിറഞ്ഞ നയമാണെന്ന് 2012ല്‍ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ന്യായരഹിതവും ഏകപക്ഷീയമാണെന്നും കണ്ട് കോടതി റദ്ദാക്കിയതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

മുന്‍ ടെലികോം മന്ത്രി എ.രാജ, കനിമൊഴി എം.പി തുടങ്ങി 17 പേരെയാണ് കോടതി ഇന്ന് വെറുതെവിട്ടത്. ആരോപണവിധേയര്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ഒറ്റവരി വിധിയാണ് പ്രത്യേക കോടതി ജഡ്ജി ഒ.പി സെയ്‌ന വായിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.