ശ്രീകാര്യം: കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് ഉള്ളൂര്സര്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ലോണ്‍മേള നടത്തും. പോങ്ങുംമൂട് ഗവ. എല്‍പിഎസില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്ക് നടത്തിവരുന്ന സാന്ത്വനം വിദ്യാധനം എന്നീ പദ്ധതികള്‍ വിപുലപ്പെടുത്താനും തീരുമാനിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകനായ പ്രസന്നനെ ബാങ്ക് പ്രസിഡന്റ്വി.എന്‍. മുരളി ആദരിച്ചു. സാന്ത്വനം പദ്ധതിയില്‍ വസന്തകുമാരി, രഞ്ജിത്ത് എന്നിവര്‍ക്ക് ധനസഹായം നല്കി. ചടങ്ങില്‍ മണ്ണന്തല, പാറോട്ടുകോണം സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് മെരിറ്റ് അവാര്‍ഡും പോങ്ങുംമൂട് ഗവ. എല്‍പിഎസിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ടുബുക്കുകളും നല്കി ബാങ്ക് സെക്രട്ടറി ജി. ഗീത, വൈസ് പ്രസിഡന്റ് നാദബിന്ദു, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്കിന്റെ ക്രിസ്തുമസ്ചന്ത ഇടവക്കോട് ജംഗ്ഷനില്‍ നാളെ മുതല്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: