ഇന്‍ഷുറന്‍സ് നടപ്പാക്കും: മന്ത്രിശ്രീകാര്യം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് ലേബര്‍ എക്കണോമിക്സിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ഇതര സംസ്ഥാനതൊഴിലാളികള്‍ക്കും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും കേരളമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രൊഫ. അലാക്ക്ശര്മ, പ്രൊഫ എ.വി. ജോസ്, പ്രൊഫ. വിനോജ് എബ്രാഹം, പ്രൊഫ. അബ്ദുള്‍ സലീം, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ ഡി. നാരായണ എന്നിവര്‍ സംസാരിച്ചു. പ്രൊഫസര്‍മാരായ ഇന്ദിരാ ഹിര്വെ, അജിത്ത്ഘോഷ്, എന്‍.എസ്. സിദ്ധാര്ഥന്, കേശബ് ദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: