തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു മാസമായി പെന്ഷന് മുടങ്ങിക്കിടക്കുകയാണ്. പെന്‍ഷന്‍കാരില്‍ ഏറെപ്പേരും വയോവൃദ്ധരും പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് അടിപ്പെട്ടവരുമാണ്. മരുന്ന് വാങ്ങാനുള്ള കാശ് പോലുമില്ലാതെ വിഷമിക്കുകയാണവര്‍.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപരോധം നടത്താന്‍ വന്ന പെന്‍ഷന്‍കാരുടെ ദയനീയാവസ്ഥ എല്ലാവരും കണ്ടതാണ്. ഇതൊരു മാനുഷിക പ്രശ്നമായി എടുത്ത് സ്ഥായിയായ ഒരു പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് പെന്ഷന് നല്കാന് പറ്റില്ല എന്ന ധനമന്ത്രിയുടെ നിലപാട് ധിക്കാരപരമാണ്. അവര്‍ക്ക് നല്കി വരുന്ന പെന്ഷന് ഉടന്‍ നല്‍കണമെന്ന് മേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: