ന്യൂദല്‍ഹി: താര ദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ഡിസംബര്‍ 21ന് തലസ്ഥാന നഗരിയില്‍ നടക്കുന്ന വിവാഹ സത്കാരത്തിലേക്ക് മോദിയെ ക്ഷണിക്കാനാണ് ഇരുവരും എത്തിയത്.
ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അതിനാല്‍ തന്നെ ഡിസംബര്‍ 21ന് ദല്‍ഹിയിലും ഡിസംബര്‍ 26ന് മുംബൈയിലും റിസപ്ഷന് നടത്താനാണ് ദമ്പതികളുടെ തീരുമാനം. 21ന് നടക്കുന്ന റിസപ്ഷനില്‍ രാഷ്ടീയ സാംസ്കാരിക സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: