പഞ്ചസാര മില്‍ ദുരന്തം: സര്‍ക്കാര്‍ 4 ലക്ഷം രൂപ ദുരിതാശ്വാസം നല്‍കും

Thursday 21 December 2017 3:27 pm IST

 

പറ്റ്‌ന: ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ പഞ്ചസാര മില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെ വൈകിട്ടാണ് ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 5 പേര്‍ മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ 7 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 11.30ന് സംഭവം നടക്കുമ്പോള്‍ ഏകദേശം നൂറോളം തൊഴിലാളികള്‍ മില്ലില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അമിതമായി ചൂടായതിനെതുടര്‍ന്നാണ് ബോയിലര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

സ്ഫോടനത്തെത്തുടര്‍ന്ന് ഉടന്‍തന്നെ പൊലീസും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ മില്ലുടമയെ പോലീസ് അറസ്റ്റ് ചെയ്തു.

എന്‍ജിനീയര്‍മാരുടെ ഉപദേശങ്ങള്‍ക്കും സുരക്ഷാനിര്‍ദ്ദേശങ്ങള്‍ക്കും മില്‍ അധികൃതര്‍ ശ്രദ്ധ നല്‍കിയിരുന്നില്ല എന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.