ന്യൂദല്‍ഹി: ടൂജി സ്പെക്ട്രം കുംഭകോണത്തിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു. കോടികളുടെ അഴിമതി നടന്ന പതിറ്റാണ്ട് പഴക്കമുള്ള ഈ കേസില്‍ അടിയന്തരമായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ടെലികോം മന്ത്രി എ. രാജ, ഡിഎംകെ നേതാവ് കനിമൊഴി ഉള്‍പ്പടെ 19 പ്രതികളെ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. ടുജി ഇടപാടില്‍ 30,000 കോടിയുടെ അഴിമതി നടന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: