നീലക്കുറിഞ്ഞി ഉദ്യാനം നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടതില്ലെന്ന്

Thursday 21 December 2017 4:31 pm IST

ഇടുക്കി: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം കയ്യേറിയവരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടതില്ലെന്ന് വനം മന്ത്രി കെ.രാജു‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കി. സര്‍വ്വേയ്ക്ക് ശേഷം മതി ഒഴിപ്പിക്കലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒഴിയുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയില്‍ ഈ മാസം 29ന് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഓഖി ദുരന്ത ബാധിതരെ കാണാനെത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന സന്ദര്‍ശനം മാറ്റിവച്ചിരുന്നു.

ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് ഉള്‍പ്പെടയുള്ളവര്‍ ഈ മേഖലയില്‍ നടത്തിയ വന്‍കിട കൈയേറ്റങ്ങള്‍ യുഡിഎഫ് സംഘം പരിശോധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.