മെല്‍ബണ്‍: ആസ്ട്രേലിയയിലെ മെല്‍ബണില്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് മന:പൂര്‍വ്വം കാറിടിച്ച് കയറ്റിയതിനെത്തുടര്‍ന്ന് 14പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇടിയേറ്റയാളുകള് മുകളിലേയ്ക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി വിക്ടോറിയ സ്റ്റേറ്റ് പോലീസ് പറഞ്ഞു.
ഏറ്റവും തിരക്കേറിയ സമയമായ വെകിട്ട് 4.30നാണ് സംഭവമുണ്ടായത്. ഇതോടനുബന്ധിച്ച് മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരു എല്‍കെജി കുട്ടിയും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: