ഓഖി ചുഴലിക്കാറ്റില്‍ കാണാതായ പത്ത് പേര്‍ കൂടി തിരിച്ചെത്തി

Thursday 21 December 2017 4:40 pm IST

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ ഒരു മത്സ്യബന്ധന ബോട്ടുകൂടി കരയില്‍ തിരിച്ചെത്തി.പത്ത് പേരാണ് തിരിച്ചെത്തിയ ബോട്ടിലുണ്ടായിരുന്നത്.തോപ്പുംപടി തീരത്തെത്തിയ ബോട്ടില്‍ തമിഴ്‌നാട്, ആസാം സ്വദേശികളാണുള്ളത്.

45 ദിവസം മുന്‍പ് ഓഷ്യന്‍ ഹണ്ടര്‍ എന്ന ബോട്ടിലാണ് ഇവര്‍ തീരത്തുനിന്ന് കടലില്‍ പോയത്.ചുഴലിക്കാറ്റില്‍ ദിശതെറ്റിയ ബോട്ടിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. തിരിച്ചെത്തിയവര്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും, ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.