ബര്‍മിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാം വേദിയാകും. ഗെയിംസിന് വേദിയാകാന്‍ ബര്‍മിംഗ്ഹാം മാത്രമാണ് അവകാശം ഉന്നയിച്ചത്.
ലണ്ടന്‍ ഒളിമ്പിംക്സിനു ശേഷം ബ്രിട്ടന് ആദ്യമായാണ് വലിയൊരു കായിക മാമാങ്കത്തിനു വേദിയാകുന്നത്. ബര്‍മിംഗ്ഹാമിനു ലഭിച്ച മികച്ച ക്രിസ്മസ് സമ്മാനമാണിതെന്ന് മേയര്‍ ആന്‍ഡി സ്ട്രീറ്റ് പറഞ്ഞു.
7500 ലക്ഷം പൗണ്ടാണ് ചെലവ് കണക്കാക്കുന്നത്. ബ്രിട്ടനിലെ എറ്റവും വലിയ സ്ഥിരം അത്ലറ്റിക് സ്റ്റേഡിയവും നാല് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും ഗെയിംസുമായി ബന്ധപ്പെട്ട് നിര്‍മിക്കാനൊരുങ്ങുകയാണ് ബര്‍മിംഗ്ഹാം.
വരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഓസ്ട്രേലിയയിലാണ് നടക്കുന്നത്. 2018 ഓഗസ്റ്റ് നാലു മുതല്‍ 15 വരെ ഗോള്‍ഡ് കോസ്റ്റിലെ കരാര സ്റ്റേഡിയത്തില്‍ ഗെയിംസ് അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: