തിരുവനന്തപുരം: കേരളത്തില്‍ ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ വസതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. രാവിലെ 10.30ന് മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് ആരംഭിക്കും. സംസ്ഥാന ചെയര്മാന് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വിവിധഘടകകക്ഷി നേതാക്കള്‍ പങ്കെടുക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്മാന് അഡ്വ എസ്. സുരേഷും ജില്ലാ കണ്‍വീനര്‍ ചൂഴാല്‍ നിര്‍മലനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: