കണ്ണൂര്‍: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മെച്ചപ്പെട്ട വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കടന്നപ്പള്ളി രാമചന്ദ്രന് തിലാന്നൂര്‍ യുപി സ്കൂളിന് അനുവദിച്ച ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വ്വഹിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍ എം.രാജീവന് അധ്യക്ഷത വഹിച്ചു. ലൈബ്രറി പുസ്തകങ്ങളും അലമാരകളും കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ.വി.സുരേന്ദ്രന് വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷീബ ഷാജി, കോളേജ് ഓഫ് കോമേഴ്സ് ചെയര്മാന് പി.അനില്‍ കുമാര്‍, മാനേജ്മെന്റ് പ്രതിനിധി സി.പി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് കെ.വി.ജയരാജന് സ്വാഗതവും മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: