പയ്യാവൂര്‍: മദ്യവില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്ത എക്സൈസ് സംഘത്തെ അക്രമിച്ച് പ്രതിയെ മോചിപ്പിച്ച സംഭവത്തിലെ പ്രതി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കുന്നത്തൂര്‍ കുഞ്ഞിപ്പറമ്പിലെ പാറയില്‍ ഷാജി(45)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കുന്നത്തൂര്‍ കവലയില്‍ മദ്യവില്‍പ്പന നടത്തുകയായിരുന്ന കുഴിഞ്ഞാലില്‍ മനീഷിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ഒരുസംഘം എക്സൈസുകാരെ അക്രമിച്ച് മനീഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ച ഷാജി. സംഭവത്തില്‍ കുന്നത്തൂര്‍ കുഞ്ഞിപ്പറമ്പിലെ ചാത്തന്കൊഴുക്കല് ബിജുവിനെ(40) കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: