തിരുവനന്തപുരം: അഞ്ചുമാസത്തെ പെന്ഷന് നിഷേധിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ട്രാന്‍സ്പോര്‍ട്ട് പെന്ഷന് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് ഭവനിലേക്ക് പെന്‍ഷന്‍കാര്‍ മാര്‍ച്ച് നടത്തി. വി.എസ്. ശിവകുമാര്‍ എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ഉപദ്രവിക്കുന്ന നയങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലാഭനഷ്ടം നോക്കാതെ പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമ്പാനൂരില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് രാജേന്ദ്രന്‍പിള്ള, ജോസ് വേങ്ങന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: