പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഗേറ്റിനരികില്‍ കണ്ണൂര്‍ താഴെചൊവ്വ തിലാന്നൂരിലെ നൗഫലിനെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതികള്‍ ചെറുവത്തൂര്‍ സ്വദേശികളെന്ന് സൂചന. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കഴിഞ്ഞ 8 ന് രാവിലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ നൗഫലിന് വൈകുന്നേരം 4 മണിയോടെയാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മര്‍ദ്ദിച്ച നാലംഗ സംഘത്തെ കണ്ടെത്താനുള്ള പോലീസ് ശ്രമം സജീവമായി നടന്നുവരികയാണ്. ചെറുവത്തൂര്‍ ടവര്‍ ലൊക്കേഷനിലെ ഫോണ്‍വിളികളുടെ പരിശോധനയും പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള കുറ്റവാളികളുടെ വിവരങ്ങളും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് പോലീസിന് കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായകരമായത്. നൗഫലുമായുളള വാക്കേറ്റത്തിനിടയില്‍ നാലുപേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചുവെന്ന വിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. കഴിഞ്ഞ 9 ന് രാവിലെയാണ് നൗഫലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: