തലശ്ശേരി: ആര്‍എസ്എസ് പൊന്ന്യം മണ്ഡല് കാര്യവാഹ് കെ.പ്രവീണിനെ സിപിഎം ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് സംഘപരിവാറിന്റെ ആഭിമുഖ്യത്തില്‍ പൊന്ന്യത്ത് പ്രകടനവും പൊതുയോഗവും നടത്തി. പൊന്ന്യം മൂന്നാം മൈലില്‍ നിന്നാരംഭിച്ച പ്രകടനം നായനാര്‍ റോഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ആര്‍എസ്എസ് ജില്ലാ സഹ ബൗദ്ധിക് പ്രമുഖ് പി.വി.ശ്യാംമോഹന്, മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് എന്‍.രതി എന്നിവര്‍ പ്രസംഗിച്ചു. എന്‍.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.ലിജേഷ് സ്വാഗതം പറഞ്ഞു.
ഭരണത്തിന്റെ ഹുങ്കും പോലീസിന്റെ പിന്തുണയും ഉപയോഗിച്ച് അക്രമം തുടരാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനമെങ്കില്‍ പ്രതിരോധിക്കാന്‍ തങ്ങള്‍ നിര്‍ബ്ബന്ധിതരാകുമെന്ന് പ്രസംഗിച്ച നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: