ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേര്‍സ് സംഘം (ബിഎംഎസ്) കലക്‌ട്രേറ്റ് ധര്‍ണ്ണ നടത്തി

Thursday 21 December 2017 7:19 pm IST

കണ്ണൂര്‍: ജില്ലാ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേര്‍സ് സംഘത്തിന്റെ (ബിഎംഎസ്) ആഭിമുഖ്യത്തില്‍ ലോട്ടറി തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്‌ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി.ലോട്ടറി ടിക്കറ്റ് അച്ചടിയിലെ വര്‍ദ്ധനവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, 100 രൂപ മുതല്‍ 5000 രൂപ വരെയുളള സമ്മാനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 3000 രൂപയാക്കുക, ബോണസ് 15000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, ജിഎസ്ടി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക, ലോട്ടറി തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തുക, ജില്ലാ തലത്തില്‍ വിതരണം ചെയ്യുന്ന ലോട്ടറികള്‍ താലൂക്ക്തലത്തില്‍ വിതരണം ചെയ്യുക, ലോട്ടറി തൊഴിലാളികള്‍ക്ക് കമ്മീഷന്‍ വര്‍ധിപ്പിക്കുക, ബിഎംഎസിനെ സംസ്ഥാന ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക, ജില്ലാ ലോട്ടറി ഓഫീസിലെ ജീവനക്കാരുടെ കുറവ് പരിഹാരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണാ സമരം നടത്തിയത്.ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേര്‍സ് സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ.പ്രേമന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചുമട്ട് സംഘം പ്രസിഡണ്ട് കെ.പി.ജ്യോതിര്‍ മനോജ, ജില്ലാ പ്രൈവറ്റ് ബസ് ആന്റ് ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ജില്ലാ പ്രസിഡണ്ട് കെ.കെ.ശ്രീജിത്ത്, നിര്‍മ്മാണത്തൊഴിലാളി സംഘം ജില്ലാ പ്രസിഡണ്ട് എം.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.