തിരുവനന്തപുരം: ത്രിവിക്രമംഗലം തമലം ഹരേകൃഷ്ണഹരേരാമ സത്സംഗസമിതിയുടെ മൂന്നാംവാര്‍ഷികം 26ന് ആഘോഷിക്കും. വൈകിട്ട് 5ന് ത്രിവിക്രമംഗലം ശ്രീമഹാവിഷ്ണുക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മുടവന്മുഗള് കൗണ്‍സിലര്‍ വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഇസ്കോണ്‍ ഹരേകൃഷ്ണ ഹരേരാമ പ്രസ്ഥാനത്തിലെ സ്വാമിമാരും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വാമി ഹരിനാമ അമൃതദാസിന്റെ നേതൃത്വത്തിലുള്ള സ്വാമിമാരും പങ്കെടുക്കും. തമലം റോഡുവഴി തമലം അംബേദ്കര്‍ നഗര്‍ ബാലസുബ്രഹ്മണ്യക്ഷേത്രം വരെയും മടങ്ങി തമലം ഇലങ്കം രാജരാജേശ്വരി ക്ഷേത്രവും വരെയും ഹരിനാമത്തോടു കൂടി നഗരസങ്കീര്‍ത്തനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: