പുനെ: പുനെ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ തയ്യല്‍ മെഷീനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി സായ്ഫുല നാസര്‍ ഡുദ്ഗാവേ എന്നയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ഗ്രീന്‍ ചാനല്‍ കടക്കാന്‍ ധൃതിയില്‍ ശ്രമിക്കുന്ന ഇയാളെ കണ്ട് കസ്റ്റംസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ബാഗുകള്‍ പരിശോധിച്ചെങ്കിലും ആദ്യമൊന്നും കണ്ടെത്താനായില്ല. എന്നാല്‍ ഇയാളുടെ പരിഭ്രമം കണ്ട ഉദ്യോഗസ്ഥര്‍ ലഗേജുകള്‍ പുന:പരിശോധിക്കുകയായിരുന്നു.
പരിശോധനയില്‍ രണ്ടു ടിന് ബോക്സുകള്‍ കണ്ടെത്തി,അതിനുള്ളിലുണ്ടായിരുന്ന തയ്യല്‍ മെഷീന് പൊളിച്ചുമാറ്റി പരിശോധിച്ചപ്പോള്‍ 18 ക്യാരറ്റിന്റെ 97,07,818 ലക്ഷം രൂപ വിലമതിക്കുന്ന 4.37 കിലോഗ്രാം സ്വര്‍ണ്ണം കണ്ടെത്തുകയുമായിരുന്നു. സായ്ഫുല ഡുദ്ഗാവേയ്ക്കെതിരെ കള്ളക്കടത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: