റാം റഹീമിന്റെ നാല് അനുയായികള്‍ അറസ്റ്റില്‍

Friday 22 December 2017 2:50 am IST

ന്യൂദല്‍ഹി: ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്ത ദിവസം അരേങ്ങറിയ കലാപത്തില്‍ ട്രെയിനുകളുടെ ബോഗികള്‍ക്ക് തീയിട്ട ദേരാ സച്ചാ സൗദാ അനുയായികള്‍ അറസ്റ്റില്‍.

റയില്‍നേ സംരക്ഷണ സേനയും ദല്‍ഹി പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു പേര്‍ അറസ്റ്റിലായത്.

ദേരാ സച്ചാ സൗദാ സ്ഥാപകന്‍ റാം റഹീമിന്റെ മോചനമാവശ്യപ്പെട്ടാണ് കഴിഞ്ഞ ഓഗസ്ത് 25നാണ് ആനന്ദ് വിഹാര്‍ റയില്‍വേ സ്‌റ്റേഷനില്‍ ഇവര്‍ ട്രെയിന്‍ ബോഗികള്‍ കത്തിച്ചത്.

വിജയ് മാലിക്,ബിര്‍ സംഗ്, കനയ്യ ലാല്‍,ഹര്‍ജീത് സിങ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.