രാജ്യത്ത് മദ്യനിരോധനം: ഹര്‍ജി തള്ളി സുപ്രീംകോടതി

Friday 22 December 2017 2:30 am IST

ന്യൂദല്‍ഹി :രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജി സുപ്രീംകോടതി തളളി.വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈതന്യ ശ്രാവന്തി എന്ന എന്‍ജിഒയാണ് ഹര്‍ജി നല്‍കിയത്.

മദ്യം നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ ജനങ്ങളില്‍ ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളും ,മരണനിരക്കും ,സാമ്പത്തിക നഷ്ടങ്ങളും, ഉയര്‍ന്ന കുറ്റകൃത്യങ്ങളുടെ നിരക്കും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.എന്നാല്‍ മദ്യനിരോധനത്തിലൂടെ യാതൊരു പ്രയോജനവും രാജ്യത്തുണ്ടാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഹര്‍ജി തള്ളിയ കോടതി പരാതിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ജസ്റ്റിസ് നരിമാന്‍ ,ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.നാലാഴ്ചക്കുള്ളില്‍ സുപ്രീംകോര്‍ട്ട് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിക്കുമുമ്പാകെ പിഴ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.