രാജ്യം കുലുക്കിയ അഴിമതിക്കേസ്

Friday 22 December 2017 2:50 am IST

ന്യൂദല്‍ഹി; യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് രാജ്യത്തെ പിടിച്ചുകുലുക്കിയ, നിരവധി അഴിമതികളാണ് നടന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ടുജി അഴിമതിക്കേസ്.

കണക്കുകളിലെ പൊരുത്തക്കേടും പ്രോസിക്യൂഷന്റെ വീഴ്ചയും മൂലം കേസിലെ പ്രതികളായ അന്നത്തെ മന്ത്രി എ. രാജയും കരുണാനിധിയുടെ മകള്‍ കനിമൊഴിയും അടക്കമുള്ളവര്‍ രക്ഷപ്പെട്ടു. പക്ഷെ അപ്പീലിനും സമഗ്രമായ രേഖകള്‍ സമര്‍പ്പിക്കാനും ഇനിയും അവസരമുണ്ട്.

85 കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം അനുവദിക്കാന്‍ 122 ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു കേസ്. രാജ്യത്തിന് 70,000 കോടി”രൂപയുടെ നഷ്ടമായെന്നും പ്രതികള്‍ വന്‍തോതില്‍ ലാഭം ഉണ്ടാക്കിയെന്നുമായിരുന്നു കേസ്. യുപിഎയേയും ഡിഎംകെയെയും പിടിച്ചുലച്ച കേസ് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഒന്നായിരുന്നു.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും സുപ്രീം കോടതി തന്നെയും അഴിമതി നടന്നതായി ചൂണ്ടിക്കാട്ടിയ കേസാണിത്. അതാണ് അന്വേഷണത്തിലെ പോരായ്മ കാരണം തള്ളിപ്പോയത്.കൃത്യമായ രേഖകള്‍ ഹാജരാക്കാനും സിബിഐക്ക് സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് വേറെയും കേസുകളുണ്ട്. രാജ, കനിമൊഴി എന്നിവരടക്കം 19 പ്രതികളാണ് കേസിലുള്ളത്. രാജയുടെ പിഎ ആകെ ചന്ദോളിയ, ടെലിക്കോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറ എന്നിവരും ഇതല്‍പെടുന്നു.

സത്യം തെളിഞ്ഞെന്നാണ് ഡിഎംകെ നേതാവും കനിമൊഴിയുടെ സഹോദരനുമായ എംകെ സ്റ്റാലിന്റെ പ്രതികരണം.നീതി ജയിച്ചെന്ന് കനിമൊഴി പറഞ്ഞു. അടിസ്ഥാനമില്ലാത്ത കേസായിരുന്നുവെന്ന് തെളിഞ്ഞെന്ന് മുന്‍പ്രധാനമന്ത്രി ഡോ, മന്‍മോഹന്‍ സിങ്ങ് പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.