വെട്ടത്തൂര്‍ പിഎച്ച്‌സിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു

Thursday 21 December 2017 8:41 pm IST

വെട്ടത്തൂര്‍: രണ്ട് ഡോക്ടര്‍മാരുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആകെയുള്ളത് ഒരു ഡോക്ടര്‍. അദ്ദേഹം ലീവെടുത്താല്‍ ചികിത്സ തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരും.
വെട്ടത്തൂര്‍ പിഎച്ച്‌സിയിലാണ് ഈ ദുരവസ്ഥ. മുമ്പ് രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടറെ മേലാറ്റൂര്‍ ആശുപത്രിയിലേക്കു മാറ്റി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ കുത്തിവെപ്പിന് ഡോക്ടര്‍ പോകുമ്പോള്‍ പിഎച്ച്‌സിയില്‍ എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണ്. അത്യാവശ്യം മരുന്നുുകള്‍ ലഭ്യമായതിനാല്‍ പിഎച്ച്സിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പിഎച്ച്സിയില്‍ സ്ഥിരം രണ്ട് ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.