കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം ദേശീയ വികസനം: സി.കെ.പത്മനാഭന്‍

Thursday 21 December 2017 8:42 pm IST

മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ മുഴുവന്‍ വികസനമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍. ജിഎസ്ടിയുടെ മറവില്‍ നടക്കുന്ന കൊള്ളക്കെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച ഉപഭോക്തൃ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുന്നതിലൂടെ ചിലര്‍ കേന്ദ്രസര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ജിഎസ്ടിയുടെ ഗുണം ജനങ്ങളിലേക്കെത്തിക്കുന്നതിന് പകരം അതൊരു അമിതഭാരമായി മാറ്റുകയാണ് ചിലര്‍. ഇതിനെതിരെ കൃത്യമായി ബോധവല്‍ക്കരണം നടത്തേണ്ട സംസ്ഥാന സര്‍ക്കാരാകട്ടെ മൗനം പാലിക്കുകയും ചെയ്യുന്നു. ജിഎസ്ടി ജന നന്മക്കുള്ളതാണെന്നും അതിനെ ദുരുപയോഗം ചെയ്യാന്‍ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, അഡ്വ.ടി.കെ.അശോക് കുമാര്‍, കെ.പി.ബാബുരാജ്, പി.ജി.ഉപേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.