പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

Thursday 21 December 2017 8:43 pm IST

മലപ്പുറം: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.
മലപ്പുറം നഗരസഭയിലെ കിഴക്കേത്തല, മേല്‍മുറി, ആലത്തൂര്‍പടി, കുന്നുമ്മല്‍, മുണ്ടുപറമ്പ്, മൂന്നാംപടി, കാവുങ്ങല്‍ ഭാഗങ്ങളിലെ പത്ത് ഹോട്ടലുകളിലായിരുന്നു പരിശോധന. ചോറ്, നെയ്ച്ചോറ്, ഉപ്പേരി, മാംസ വിഭവങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. തുടര്‍ നടപടിക്കായി ആരോഗ്യ വിഭാഗം നഗരസഭാ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. സുമതിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആരോഗ്യ വിഭാഗം ജീവനക്കാരായ ജെ. എ. നുജൂം, വി. പി. സക്കീര്‍, ടി. റിയാസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.