വാഹന മോഷണക്കേസില്‍ പിടിച്ച ഡിവൈഎഫ്‌ഐ നേതാവിനെ മോചിപ്പിക്കാന്‍ പാര്‍ട്ടി ശ്രമം

Friday 22 December 2017 1:00 am IST

പന്തളം: കാര്‍മോഷണ കേസിലെ പ്രധാന പ്രതികളിലൊരാളായ കൊല്ലം ജില്ലയിലെ ഡിവൈഎഫ്‌ഐ ഏരിയാ നേതാവിനെ മോചിപ്പിക്കാന്‍ സിപിഎം നേതാക്കളുടെ ശ്രമം. പന്തളം പോലീസ് സ്റ്റേഷനിലാണ് ഇന്നലെ വൈകിട്ട് പ്രതിയെ മോചിപ്പിക്കാനുള്ള ശ്രമമുണ്ടായത്. ഇരുപതിലേറെ കാറുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഡിവൈഎഫ്‌ഐ നേതാവ്. വാഹനം നഷ്ടപ്പെട്ടവരുമായി കേസ് ഒത്തുതീര്‍ക്കുന്നതിനായി ഇയാളെ ഇന്നലെ രാവിലെ പന്തളത്തെ സിപിഎം ഓഫീസില്‍ പാര്‍ട്ടി രഹസ്യമായി എത്തിച്ചിരുന്നു. ഈ വിവരം പോലീസിനു ലഭിച്ചിരുന്നു. ഈ വിവരം പോലീസിനും ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഇയാള്‍ പാര്‍ട്ടി ഓഫീസില്‍നിന്നും പുറത്തു പോയ വിവരമറിഞ്ഞ് പോലീസ് ഇയാളെ ഓടിച്ചിട്ടു പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്നു. ഉടന്‍തന്നെ ഒരു സംഘം സിപിഎംഡിവൈഎഫ്‌ഐ നേതാക്കള്‍ സ്റ്റേഷനിലെത്തുകയും ഇയാളെ മോചിപ്പിക്കുവാനുള്ള ശ്രമം നടത്തുകയുമായിരുന്നു. പോലീസ് സ്റ്റേഷനില്‍ പ്രശ്‌നമുണ്ടാക്കി പ്രതിയെ മോചിപ്പിച്ചുകൊണ്ടുപോകാനാണ് ഡിവൈഎഫ്‌ഐക്കാര്‍ ശ്രമിച്ചത്. ഇയാളില്‍ നിന്നും കാര്‍ വാടകയ്ടുത്ത ഒരാളും പിടിയിലായതായാണു സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.