മുംബൈ: തനിക്കെതിരെയുള്ള ബലാത്സംഗ കേസ് വിചാരണക്കെതിരെ തെഹല്‍ക്ക മാഗസിന് മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതിയിലെ പനാജി ബെഞ്ച് തള്ളി.
കേസില്‍ ജനുവരി 9നാണ് വിചാരണ ആരംഭിക്കുന്നത്. സുപ്രീംകോടതി നേരത്തെ വിചാരണയ്ക്ക് അനുമതി നല്‍കിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.
2013ല്‍ ഗോവയില്‍ ഒരു പരിപാടിക്കെത്തിയ തേജ്പാല്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് തന്റെ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു.
ലിഫ്റ്റില്‍ നിന്നും പെണ്‍കുട്ടി കുതറി ഓടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടായിരുന്നു. 2013 നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: