പാനൂര്‍: മാതൃകയായി സ്വയംസേവകന്. കളഞ്ഞു കിട്ടിയ വിലപിടിപ്പുളള രേഖകളും, 20,000 രൂപയും അടങ്ങിയ പേഴ്സ് ഉടമയായ പുല്ലമ്പിയില് ലത്തീഫിന് തിരികെ നല്‍കിയാണ് അക്കാനിശേരി ശാഖയിലെ സ്വയംസേവകന് എന്‍.ടി.മനോജാണ് മാതൃക കാട്ടിയത്. അക്കാനിശേരി ശ്രീനാരായണ മഠം പരിസരത്ത് വെച്ചാണ് പേഴ്സ് നഷ്ടപ്പെട്ടത്. പേഴ്സ് പരിശോധിച്ചപ്പോള്‍ ഉടമയെ തിരിച്ചറിയുകയായിരുന്നു. എന്‍.ടി.മനോജ് ബിഎംഎസ് മേഖലാ സെക്രട്ടറിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: