ബാന്‍സുരി 2017 സംസ്ഥാന കലോത്സവം സമാപിച്ചു

Thursday 21 December 2017 10:58 pm IST

പരിയാരം (കണ്ണൂര്‍): പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന കലോത്സവമായ ബാന്‍സുരി 2017 സമാപിച്ചു. പ്രധാനവേദിയായ മേഘമല്‍ഹാറില്‍ നടന്ന സമാപനച്ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത ആകാശ് സി.കെ.മാച്ചേരിക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് സംഘാടക സമിതി ഓഫീസ് ഒരുക്കിയ പരിയാരം മെഡിക്കല്‍ കോളേജ് എഞ്ചിനീയറിംഗ് വിഭാഗത്തിനുമുള്ള പുരസ്‌കാരവും ചലച്ചിത്രതാരം സമ്മാനിച്ചു.
ആരോഗ്യ സര്‍വകലാശാലാ ഡീന്‍ ആന്റ് സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ.എ.കെ.മനോജ് കുമാര്‍, പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, എംഡി കെ.രവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.പി.ശ്രുതി അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സിറാജ് സ്വാഗതവും ആരോഗ്യ സര്‍വകലാശാലാ യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എം.ലക്ഷ്മി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.