കോട്ടയം: സാമ്പത്തിക പ്രസിസന്ധി രൂക്ഷമായ കേരളം, ജിഎസ്ടി നടപ്പിലാക്കാനോ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുവാനോ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാതെ ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല ജിഎസ്ടി ഉപഭോക്തൃ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കരണത്തിലൂടെ രാജ്യത്ത് സാമ്പത്തിക അരക്ഷിതാവസ്ഥ അവസാനിപ്പിക്കുവാന്‍ കഴിഞ്ഞു. രാജ്യത്ത്ഏര്പ്പെടുത്തിയ ജിഎസ്ടിയിലൂടെ ഭാരതത്തിന്റെ സാമ്പത്തിക രംഗത്ത് വിശ്വാസ്യത കൈവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷനായി. പി.ജി.ബിജുകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, സംസ്ഥാന സമിതിയംഗം എന്‍.പി.കൃഷ്ണകുമാര്‍, സെക്രട്ടറിമാരായ റീബവര്‍ക്കി, സി.എന്‍.സുഭാഷ്, കെ.പി.ഭുവനേശ്, എം.വി.ഉണ്ണികൃഷ്ണന്, ജില്ലാ ട്രഷറര്‍ കെ.ജി.കണ്ണന്, മണ്ഡലം പ്രസിഡന്റുമാരായ സുദീപ് നാരായണന്, സോമന് തച്ചേട്ട്, ബിനു.ആര്.വാര്യര്‍, പി.എസ്.ഹരിപ്രസാദ്, മോര്‍ച്ച നേതാക്കളായ എ.കെ.തോമസ്, സുമാ വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: