മകരവിളക്ക്: കുമളിയില്‍ വീണ്ടും സര്‍വകക്ഷിയോഗം

Thursday 21 December 2017 9:47 pm IST

 

കുമളി: മണ്ഡല മകരവിളക്ക് കാലത്തെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കുമളി പഞ്ചായത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.
ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ആദ്യ യോഗം ചേര്‍ന്ന് വിവിധ ക്രമീകരണങ്ങള്‍ക്ക് തീരുമാനം എടുത്തിരുന്നെങ്കിലും ഒന്നും തന്നെ നടപ്പായിരുന്നില്ല. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളം എന്ന നിലയില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് കേരള അതിര്‍ത്തിയായ കുമളിയില്‍ സൗകര്യമൊരുക്കാന്‍ ലക്ഷക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കാറുണ്ട് എന്നാല്‍ ഈ തുകയില്‍ നാമമാത്രമാണ് ചിലവഴിക്കപ്പെടുന്നത്. കൂടിയാലോചന യോഗങ്ങളില്‍ നടപ്പാക്കപ്പെടുന്നത് തീര്‍ത്ഥാടനവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ കച്ചവട താല്‍പ്പര്യങ്ങള്‍ മാത്രമാണെന്ന് ആക്ഷേപം കുമളിയില്‍ കാലങ്ങളായി നിലനില്‍ക്കുന്നു.
ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ തയ്യാറെടുക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.