തൊടുപുഴ: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി ജോയലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിന് ജോയല്‍ ബസ് കമ്പനിയുടെ രണ്ട് ബസുകള്‍ ഇന്നലെ സഹായ യാത്ര നടത്തി.
തൊടുപുഴ ഞാറക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജോയല്‍ ബസുകളാണ് ഉടമ ജോയല്‍ ജോര്‍ജിന്റെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ കാരുണ്യ യാത്ര നടത്തിയത്. ടിക്കറ്റ് നല്‍കാതെ ബക്കറ്റില്‍ പണം സമാഹരിക്കുകയായിരുന്നു. യാത്രക്കാര്‍ നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപവരെ നല്കി പലരും ബാക്കി വാങ്ങാതെ യാത്രയ്ക്ക് പിന്തുണ നല്കി. പൈങ്ങോട്ടൂര്‍ സ്കൂളില്‍ പഠിക്കുന്ന ജോയല്‍ എന്ന കുട്ടിക്ക് വേണ്ടിയാണ് ചികിത്സ സഹായം സമാഹരിച്ചത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബാംഗമാണ് ജോയല്‍. പൈങ്ങോട്ടൂര്‍ സ്കൂളില്‍ പ്ലസ് ടു ബയോളജി വിദ്യാര്‍ത്ഥിയായ ജോയല്‍ കഴിഞ്ഞ 2 വര്‍ഷമായി ട്യൂമറിന്റെ പിടിയില്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: