ഇടുക്കി: ദന്തരോഗം ബാധിച്ച് പല്ല് നശിച്ച്, ഭക്ഷണം കഴിക്കാനാകാതെ നേര്യമംഗലം വനത്തിനുള്ളില്‍ പിടിയാന ചരിഞ്ഞു. മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ കീഴില്‍വരുന്ന ഇഞ്ചത്തൊട്ടി സ്റ്റേഷനിലെ മെഴുക്കുമാലി തേക്ക് പ്ലാന്േഷനിലാണ് പിടിയാനയെ ചരിഞ്ഞ നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്.
ഇന്നലെ രാവിലെ സ്ഥലത്തെത്തിയ കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രം സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ജയകുമാര്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്കി. നാല് അസി. സര്ജന്മാരും പോസ്റ്റുമോര്‍ട്ടത്തില്‍ പങ്കെടുത്തു.
മൂന്നാര്‍ എസിഎഫ് ബി. ഹരിചന്ദ്രനും സ്ഥലത്തെത്തി പരിശോധന നടത്തി. 28 വയസ് പ്രായം വരുന്ന പിടിയാന കൂട്ടം തെറ്റി നടക്കുകയായിരുന്നുവെന്ന് നേര്യമംഗലം റേഞ്ചര്‍ അരുണ്‍ കെ. നായര്‍ പറഞ്ഞു. വൈകിട്ടോടെ ഇവിടെത്തന്നെ ആനയെ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: