ജേക്കബ് തോമസിനെതിരായ നടപടി അപലപനീയം: കുമ്മനം

Thursday 21 December 2017 4:21 pm IST

ആലപ്പുഴ: ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള നടപടി അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തെറ്റുചെയ്തവര്‍ അകത്തും തുറന്നു പറഞ്ഞവര്‍ പുറത്തുമാകുന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ന് ധനമന്ത്രിയുടെ വസതിയിലേക്ക് എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തും. ജിഎസ്ടിക്ക് എതിരെയുള്ള അപവാദ പ്രചരണം നിര്‍ത്തുക, ഓഖി നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

ജിഎസ്ടി വരുമാനത്തെക്കുറിച്ച് ധവളപത്രം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.

സാമ്പത്തിക പരിഷ്‌കാരത്തെ സിപിഎം അന്ധമായി എതിര്‍ക്കുകയാണ്. കയ്യേറ്റ- അഴിമതിക്കാരോടൊപ്പമാണ് സര്‍ക്കാര്‍. ഇവരെ രക്ഷിക്കാനായി എന്തു നുണപ്രചാരണം നടത്താനും മടിയില്ലെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.