ചാരപ്രവൃത്തിക്ക് ചൈനയുടെ സാറ്റലൈറ്റ് ഫോണുകള്‍

Friday 22 December 2017 2:30 am IST

ന്യൂദല്‍ഹി: ധോക്‌ലാമില്‍ ചൈന സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തനം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലേയിലെ ഡെംചോക്കില്‍ നിന്നാണ് ഇതെന്നാണ് വിവരം. ഇതോടെ മേഖലയില്‍ ഇന്ത്യ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ഇന്ത്യന്‍ സൈന്യവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്ന സ്ഥലമാണിത്.

ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന സ്‌റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചിയും തമ്മില്‍ ഇന്ന് ഇന്ത്യ- ചൈന അതിര്‍ത്തി ചര്‍ച്ച നടത്താനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ലഡാക്കിലെ ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ അറിയാനാണ് ചൈനയുടെ ശ്രമമെന്നാണ് സൂചന.

ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള തരം സാറ്റലൈറ്റ് ഫോണുകളാണ് ചൈന ഇതിനായി ഉപയോഗിക്കുന്നത്. നവംബര്‍ 15ന് ഡെംചോക്കില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരപരിധിയില്‍ വടക്കുപടിഞ്ഞാറായി മൂന്ന് സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.