ദൈവപുത്രിയല്ല; പക്ഷേ മനുഷ്യന്റെ വേദന മനസ്സിലാകും: സുഷമ സ്വരാജ്

Friday 22 December 2017 2:40 am IST

ന്യൂദല്‍ഹി: താന്‍ ദൈവപുത്രിയല്ല, ദൈവമാകാനും കഴിയില്ല, എന്നാല്‍ മനുഷ്യന്റെ വേദന മനസിലാകുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്താന്‍ അനുമതി ചോദിച്ച കുട്ടിയോടാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

വീസയ്ക്ക് പാക്കിസ്ഥാന്‍ ഹൈക്കമീഷനുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കി. തന്റെ അച്ഛന്റെ കരള്‍മാറ്റ ശസ്ത്രക്രിയ ഇന്ത്യയില്‍ നടത്താനായാണ് പെണ്‍കുട്ടി സുഷമ സ്വരാജിനോട് വീസയ്ക്കായി അനുമതി തേടി ട്വീറ്റ് ചെയ്തത്. വീസയ്ക്കുള്ള എല്ലാ സഹായ സഹകരണങ്ങളും സുഷമ സ്വരാജ് വാഗ്ദാനം ചെയ്തു. മറുപടിയും ട്വിറ്റലിറൂടെയായിരുന്നു.

സുഷമാ ജീ, ദൈവ പുത്രിയായ നിങ്ങള്‍ ഒട്ടേറെപ്പേര്‍ക്ക് വിസ നല്‍കി സാഹിയിച്ചിട്ടുണ്ട്്. എന്റെ അച്ഛന് ഉടനെ കരള്‍മാറ്റ ശസ്്ത്രക്രിയ ആവശ്യമാണ്. ജനുവരി ആദ്യമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ത്യയിലേക്ക് വരുന്നതിന് ഉടന്‍ വിസ അനുവദിക്കണമെന്നായിരുന്നു അഭ്യര്‍ഥന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.