ഫര്‍ണിച്ചര്‍ നിര്‍മാണ ശാല കത്തിനശിച്ചു

Thursday 21 December 2017 10:10 pm IST

ചേര്‍പ്പ്: ചേര്‍പ്പ് ചാത്തക്കുടം പിടിക്കപ്പറമ്പ് ക്ഷേത്രത്തിനു സമീപം ഫര്‍ണിച്ചര്‍ നിര്‍മാണ ശാല കത്തിനശിച്ചു. കരാപ്പുള്ളി ശിവദാസന്റെ വീടിന്റെ മുന്‍വശത്ത് പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ നിര്‍മാണശാലയാണ് കത്തിനശിച്ചത്. ശാലയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ തറയും ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ അയല്‍വാസികള്‍ തീ കത്തുന്നത് കണ്ട് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ശിവദാസനും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. തൃശൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.