ലീഗ് കപ്പ്: ചെല്‍സി സെമിയില്‍; യുണൈറ്റഡിനെ അട്ടിമറിച്ച് ബ്രിസ്‌റ്റോള്‍

Friday 22 December 2017 2:30 am IST

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ച് കുഞ്ഞന്മാരായ ബ്രിസ്‌റ്റോള്‍ സിറ്റി സെമിയിലെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ബ്രിസ്‌റ്റോളിനോട് തകര്‍ന്നത്.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമാണ് മൂന്ന് ഗോളുകളും. കളിയുടെ 51-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. മര്‍ലോണ്‍ പാക് ഒരുക്കിയ അവസരത്തില്‍ നിന്ന് ബ്രിസ്‌റ്റോളിന്റെ ജോ ബ്രയാന്‍ ആദ്യ വെടിപൊട്ടിച്ചു. എന്നാല്‍ 7 മിനിറ്റിനുശേഷം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. പിന്നീട് പരിക്ക് സമയത്ത് ബ്രിസ്റ്റളിന്റെ കോറി സ്മിത്തും ലക്ഷ്യം കണ്ടു. സെമിയില്‍ ബ്രിസ്‌റ്റോളിന് എതിരാളികള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ്.

മറ്റൊരു മത്സരത്തില്‍ ബേണ്‍സ്മൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി സെമിയിലെത്തി. ചെല്‍സിക്ക് വേണ്ടി 13-ാം മിനിറ്റില്‍ വില്യനും ഇഞ്ചുറി സമയത്ത് ആല്‍വാരോ മൊറാട്ടയും ഗോള്‍ നേടി ആഴ്‌സണലാണ് സെമിയില്‍ ചെല്‍സിയുടെ എതിരാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.