ഫിഫ റാങ്കിങ്: ഇന്ത്യ 105-ാം റാങ്ക് നിലനിര്‍ത്തി

Friday 22 December 2017 2:30 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുതിയ ഫിഫ റാങ്കിങ്ങില്‍ 105-ാം സ്ഥാനം നിലനിര്‍ത്തി. മുന്‍ റാങ്കിങ്ങിനുശേഷം ഒറ്റ ഇന്റര്‍നാഷണല്‍ മത്സരം പോലും കളിക്കാത്ത ഇന്ത്യ 320 പോയിന്റുമായാണ് 105-ാം സ്ഥാനം നിലനിര്‍ത്തിയത്.

നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിക്കാണ് ഒന്നാം റാങ്ക്. അവര്‍ക്ക് 1602 പോയിന്റുണ്ട്.യോഗ്യതാ മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ജര്‍മനി ലോകകപ്പിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിലെ പത്ത്് മത്്‌സരങ്ങളിലും അവര്‍ വിജയം നേടി. ഈ വര്‍ഷം പതിനഞ്ചു മത്സരങ്ങളില്‍ അവര്‍ തോല്‍വിയറിഞ്ഞില്ല.

ലോകകപ്പ് തിരിച്ചുപിടിക്കാന്‍ തയ്യാറെടുക്കുന്ന ബ്രസീലില്‍ 1483 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. പോര്‍ച്ചുഗലിനാണ് മൂന്നാം റാങ്ക്. 1358 പോയിന്റ്. അര്‍ജന്റീന 1348 പോയിന്റോടെ നാലാം സ്ഥാനത്താണ്. റഷ്യയിലെ ലോകകപ്പില്‍ കറുത്ത കുതിരകളാന്‍ സാധ്യതയുള്ള ബെല്‍ജിയമാണ് അഞ്ചാം സ്ഥാനത്ത്. അവര്‍ക്ക് 1325 പോയിന്റുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.