ബെംഗളൂരു: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയം. കഴിഞ്ഞ ദിവസം ചെന്നൈയിന് എഫ്സിയോട് പരാജയപ്പെട്ട ബെംഗളൂരു സ്വന്തം തട്ടകത്തില്‍ ഇന്നലെ ജംഷഡ്പൂരിനോട് 1-0നാണ് തോറ്റത്. പരിക്കുസമയത്ത് പെനാല്‍റ്റിയിലൂടെ ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസാണ് ജംഷഡ്പൂരിന്റെ സമനില ഗോള്‍ നേടിയത്.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയോട് തോറ്റ ബെംഗളൂരുവിന് ആ ആഘാതത്തില്‍ നിന്ന് തിരിച്ചുവരാന്‍ കഴിഞ്ഞില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ പ്രകടനം. കഴിഞ്ഞ കളിയില്‍ പൂനെ സിറ്റിയോട് സ്വന്തം മൈതാനത്ത് തോറ്റ ജംഷഡ്പൂര്‍ ഇന്നലെ പ്രതിരോധക്കോട്ട കെട്ടിയാണ് ബെംഗളൂരുവിനെ പിടിച്ചുകെട്ടിയത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബെംഗളൂരു ഏറെ മുന്നിലായിരുന്നെങ്കിലും ഗോള്‍വലക്ക് മുന്നില്‍ കാവല്‍നിന്ന സുബ്രതാപാലിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 7 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്ത് തുടരുന്നു. ആറ് കളികളില്‍ നിന്ന് 9 പോയിന്റാണ് ജംഷഡ്പൂരിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: