കണ്ണൂര്‍: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമ സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുക അത്തരം സാഹചര്യങ്ങളില്‍ സ്വയരക്ഷക്കായി സ്വീകരിക്കാവുന്ന പ്രതിരോധ തന്ത്രങ്ങള്‍ സ്വായത്തമാക്കുക വഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയും ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തിവരുന്ന സ്വയംരക്ഷാ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനും സംഘടിപ്പിക്കാനും താല്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ, മറ്റ് വനിതാ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ വനിതാ സെല്ലുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2713350, 9497987216.
പ്രതികരിക്കാൻ ഇവിടെ എഴുതുക: