മഗലാപുരം: രാമശക്തമിഷന് ആസ്ഥാനവും ഗുരു രമാദേവിയുടെ മഹാസമാധിസ്ഥലവുമായ ശക്തിനഗറില്‍ കേരള ഘടകം രമാദേവിമിഷന്റെ ആഭിമുഖ്യത്തില്‍ 3 ദിവസത്തെ സംസ്ഥാന സാധനാശിബിരം 26 ന് വൈകുന്നേരം 3 മണിക്ക് രമാശക്തിമിഷന്‍ അഖിലേന്ത്യാ സെക്രട്ടറി പ്രൊഫ.എ.എം.ദേവയ്യ ഉദ്ഘാടനം ചെയ്യും. രവി വള്ളത്തോളിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഡോ.ജജരാജ് പയ്യന്നൂര്‍ ഭജഗോവിന്ദത്തെക്കുറിച്ച് ക്ലാസെടുക്കും. രാത്രി കുട്ടികളുടെ പരിപാടികള്‍ അരങ്ങേറും. 27 ന് രാവിലെ 9 മണിക്ക് ഡോ.പുനലൂര്‍ പ്രഭാകരന് പ്രഭാഷണം നടത്തും. ഗോപി കല്ലായി, വി.പി.നായര്‍, ടി.ഭാസ്കരന് കാവുംഭാഗം, നന്ദകുമാര്‍ വള്ളത്തോള്‍ എന്നിവര്‍ അദൈ്വതദര്ശനത്തെക്കുറിച്ച് ചര്‍ച്ച നടത്തും. രാത്രി കലാപരിപാടികളും ഭജനയും ഉണ്ടായിരിക്കും. 28 ന് രാവിലെ ഗുരു സമാധിയണിഞ്ഞ മാതൃനിലയത്തില്‍ സ്മരണാഞ്ജലിയര്‍പ്പിക്കും. തുടര്‍ന്ന് മാതൃപൂജ, സമാപന സമ്മേളനം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: