ന്യൂദല്‍ഹി: കെ.പി. രാമനുണ്ണിയുടെ നോവല്‍ ദൈവത്തിന്റെ പുസ്തകത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. മലയാളം നോവല്‍ വിഭാഗത്തിലാണ് പുരസ്കാരം. ഒരുലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. പ്രഭാവര്‍മ്മയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് നോവല്‍ തെരഞ്ഞെടുത്തത്.
മികച്ച വിവര്‍ത്തനത്തിനുള്ള മലയാള വിഭാഗം പുരസ്കാരം കെ.എസ് വെങ്കിടാചലത്തിന്റെ അഗ്രഹാരത്തിലെ പൂച്ചയ്ക്ക് ലഭിച്ചു. അരലക്ഷം രൂപയും വെങ്കല ഫലകവുമാണ് പുരസ്കാരം. മലയാളമടക്കം 24 ഭാഷകളിലാണ് നോവല്‍, വിവര്‍ത്തനം വിഭാഗങ്ങളായി പുരസ്കാരം നല്‍കുന്നത്.
വിവിധ ഭാഷകളിലെ ഏഴ് നോവലുകള്‍ക്കും അഞ്ച് കവിതാ സമാഹാരങ്ങള്‍ക്കും അഞ്ചു ചെറുകഥകള്‍ക്കും അഞ്ച് വിമര്‍ശന സാഹിത്യങ്ങള്ക്കുമാണ് പുരസ്കാരം. ഫെബ്രുവരി 12ന് ദല്‍ഹിയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: