കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ച തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അടിമലത്തുറ സുനില്‍ നിവാസില്‍ സ്റ്റെല്ലന്റെ (49) മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിരുവനനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് സ്റ്റെല്ലന്റേതാണെന്ന് വ്യക്തമായത്.
മൃതദേഹം ഇന്നലെ വൈകിട്ടാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. ഡപ്യൂട്ടി കലക്ടര്‍ ടി.സി.കൃഷ്ണന്‍കുട്ടിയാണ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നല്‍കിയത്. ഇരുപത്തൊന്നു മൃതദേഹങ്ങളാണ് ഇനി ബന്ധുക്കളെ കാത്ത് കോഴിക്കോട് മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: