തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച് തിരിച്ചറിയാനാകാത്തവിധം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. കന്യാകുമാരി കല്‍ക്കുളം പോര്‍ട്ട് സ്ട്രീറ്റ് ഹൗസ് നമ്പര്‍ 18 ല്‍ ആന്റണി രാജി (45) നെയാണ് തിരിച്ചറിഞ്ഞത്.
ഇതുവരെ 19 പേരെയാണ് മരിച്ചനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ആറു മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: