മദ്യലഹരിയില്‍ യുവതി അമ്മയ്ക്കും സഹോദരനും നേരെ വെടിയുതിര്‍ത്തു

Friday 22 December 2017 11:11 am IST

 

ന്യൂദല്‍ഹി: മദ്യലഹരിയില്‍ യുവതി അമ്മയ്ക്കും സഹോദരനും നേരെ വെടിയുതിര്‍ത്തു. ദല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 47കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയില്‍ വീട്ടിലേക്ക് വന്ന യുവതി, പിന്നീടുണ്ടായ ചെറിയ വഴക്കിനെ തുടര്‍ന്ന് അമ്മയ്ക്കും സഹോദരനും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടിലേക്ക് വരുമ്‌ബോള്‍ തന്നെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു യുവതിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങള്‍ യുവതിക്കും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്നു. ഇതു തന്നെയാണോ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.